Breaking News

വടക്കാകുന്ന് മരുതുകുന്ന് ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു: പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ കാരാട്ട് റിലേ നിരാഹാര സമരം തുടങ്ങി


വെള്ളരിക്കുണ്ട്: വടക്കാകുന്ന് മരുതുകുന്ന് ഭാഗങ്ങളിലെ ഖനന പ്രവർത്തനങ്ങൾക്കും ക്രഷർ നിർമ്മാണത്തിനുമെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി പ്രദേശവാസികൾ നടത്തി വരുന്ന പ്രതിഷേധങ്ങൾക്കൊ പരാതികൾക്കൊ യാതൊരു വിലയും കൽപ്പിക്കാതെ ഖനന പ്രവർത്തനങ്ങളും- ക്രഷറും ആരംഭിക്കാനുള്ള നീക്കം നടക്കുകയാണ്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ ക്രഷർ നിർമ്മാണ പ്രദേശത്തു നിന്നും ആരംഭിക്കുന്ന നീരൊഴുക്ക് തടസ്സപ്പെടുകയും മലിനമാവുകയും  ചെയ്തതിനാൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണ് , ഹൃദയ സംബന്ധമായ അസുഖമുള്ളവർക്കും പ്രായമുള്ളവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നു , കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചിരിക്കുന്നു. സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും . ജില്ലാ കളക്ടർ ഉൾപെടെയുള്ള ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ച് വസ്തുതകൾ ബോധ്യപ്പെട്ടിരുന്നെങ്കിലും ഇതിനെതിരെ യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ റിലേ നിരാഹാര സമരം ആരംഭിച്ചു. ക്ലബ്ബുകൾ, ആരാധനാലയങ്ങൾ . കുടുംബശ്രീ-സ്വാശ്രയ സംഘം പ്രവർത്തകർ. തുടങ്ങി വിവിധ സാംസ്കാരിക സംഘടനാപ്രവർത്തകർ രാവിലെ 10 മണി മുതൽ 5 മണിവരെ സഹന സമരത്തിൽ അണിചേരും, ആവശ്യമായ ഇടപെടലുകൾ ഉണ്ടാകാത്ത പക്ഷം സമരം വിവിധ ഗവൺമെന്റ് ഓഫീസുകൾക്കു മുൻപിലേക്ക് വ്യാപിപ്പിക്കും, നാടിന്റെ നിലനിൽപ്പിനായി വേണ്ടി വന്നാൽ മരണംവരെ നിരാഹാരത്തിന് തയാറാകുമെന്ന് സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വങ്ങൾ  അറിയിച്ചു. റിലേ നിരാഹാരത്തിന്റെ ആദ്യ ദിവസം ശ്രീ കാരാട്ട് ചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാ പ്രസിഡന്റ് സജീവൻ. എം.രമേശൻ .കെ നാരായണൻ.സി. കുമാരൻ . കെ , രാഘവൻ പുതിയിടത്ത് തുടങ്ങിയവർ സമരത്തിന്റെ ഭാഗമായി അണിനിരന്നു

No comments