Breaking News

ആയുസ്സിൻ്റെ പുസ്തകപ്പള്ളി ഇനി ഫൊറോന മാലോം വള്ളിക്കടവ് സെൻ്റ് ജോർജ് സുറിയാനി കത്തോലിക്കാ ദേവാലയം വലിയ പള്ളി ( ഫൊറോന ) യായി ഉയർത്തപ്പെട്ടു


വള്ളിക്കടവ്: സി.വി.ബാലകൃഷ്ണൻ്റെ മാസ്റ്റർ പീസ്  നോവൽ ആയുസ്സിൻ്റെ പുസ്തകത്തിലൂടെ പ്രശസ്തമായ മാലോം വള്ളിക്കടവ് സെൻ്റ് ജോർജ് സുറിയാനി കത്തോലിക്കാ ദേവാലയം ഇനി മുതൽ ഫൊറോന 

ഇന്നലെ ( ജനു - 1 ഞായർ ) രാവിലെ പള്ളിയിൽ  നടന്ന ആഘോഷമായ ചടങ്ങിൽ വച്ച് തലശ്ശേരി അതിരൂപത മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തിപ്പടവിൽ പള്ളിയെ ഫൊറോന പള്ളിയായി ഉയത്തിയ പ്രഖ്യാപനം നടത്തി.

നൂറു കണക്കിന് അല്മായരായ വിശ്വാസികളും പുരോഹിതരും കന്യാസ്ത്രീകളും പങ്കെടുത്തു.

ആയുസ്സിൻ്റെ പുസ്തകത്തിലെ ആനിയുടെയും യോഹന്നാൻ്റെയും  തെരേസയുടെയും  സാറയുടെയും തോമ' പൗലോ തുടങ്ങിയവരുടെയൊക്കെയും  ഇടവകപ്പള്ളിയാണിത്.

ഫാ.മാത്യു എന്ന കൊച്ചച്ചനും  യോഹന്നാൻ്റെ സഹോദരി ആനിയും തമ്മിലുള്ള വിഹ്വല നിമിഷങ്ങൾ പിറവിയെടുത്തും അവർ ഒന്നാകാനായി കൊതിച്ച് ഒളിച്ചോടിയതും   ......ആ രണ്ടു കന്യാസ്ത്രീകൾ കൈകോർത്തു നടന്നതും തോമാ കുമ്പസാരിച്ചൊടുങ്ങിയും ഇവിടെ ഈ പള്ളിയിലും തിരുമുറ്റത്തുമാണ്  .......!

പശ്ചിമഘട്ട മലനിരകളുടെ മഞ്ഞണിഞ്ഞ മടിത്തട്ടിൽ, ചൈത്രവാഹിനിയുടെ സുഗന്ധവാഹിയായ മാരുതൻ്റെ കുളിരേറ്റ്, കാസറഗോഡ് ജില്ലയിലെ ആദ്യകാല കുടിയേറ്റ  ദേവാലയങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള മാലോം വള്ളിക്കടവ് സെൻ്റ് ജോർജ് പള്ളി ,  ' വിസ്മയം പോലെ ലഭിക്കുന്ന നിമിഷങ്ങൾക്ക് അർത്ഥം കൊടുത്ത് പൊലിപ്പിച്ച് '    നിലകൊള്ളുന്നു '



No comments