കെഎസ്ടിഎ സംസ്ഥാന സമ്മേളനം: ബാനത്ത് വിദ്യാഭ്യാസ സദസ്സ് നടത്തി കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ബാനം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാഠ്യപദ്ധതി പരിഷ്കരണവും നവകേരളവും എന്ന വിഷയത്തിൽ നടക്കുന്ന തായന്നൂർ ബ്രാഞ്ചിലെ രണ്ടാമത്തെ വിദ്യാഭ്യാസ സദസ്സ് ബാനത്ത് ചേർന്നു. കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ അജയൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് സ്കറിയ വിഷയാവതരണം നടത്തി. ബാനം കൃഷ്ണൻ, കെ.വി പത്മനാഭൻ, കെ.പി ബാബു എന്നിവർ സംസാരിച്ചു. സഞ്ജയൻ മനയിൽ സ്വാഗതവും അനൂപ് പെരിയൽ നന്ദിയും പറഞ്ഞു. തുടർന്ന് മധു ആമ്പിലേരിയുടെ ഏകപാത്ര നാടകവും അരങ്ങേറി.
No comments