Breaking News

മൂന്നാം മൈലിൽ കാർ മറിഞ്ഞ്‌ 4 പേർക്ക്‌ പരിക്ക്‌ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്‌–- പാണത്തൂർ സംസ്ഥാന പാതയിൽ മൂന്നാംമൈലിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്. പരിക്കേറ്റ ചുള്ളിക്കര ഒറപ്പങ്കൽ ഹൗസിൽ ജോസഫ് സൈമൺ, എബി സൈമൺ, ചിന്നമ്മ എബ്രഹാം, ജോയൽ എന്നിവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ വൈകിട്ട് നാലോടെയാണ് അപകടം അഗ്നിരക്ഷാസേന സ്ഥത്തെത്തുമ്പോഴേക്കും തലകീഴായി മറിഞ്ഞ കാറിൽനിന്ന് പരിക്കേറ്റവരെ നാട്ടുകാർ രക്ഷിച്ചിരുന്നു.


No comments