Breaking News

ഒ.ബി.സി - ഇ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം


സംസ്ഥാനത്തെ ഒ.ബി.സി-ഇ.ബി.സി (ഇ.ബി.സി-പൊതു വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍) സമുദായങ്ങളില്‍പ്പെട്ട സംസ്ഥാനത്തെ പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ 2022-23 വര്‍ഷം മെറിറ്റ് / റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ / ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി.എം-വൈ.എ.എസ്.എ.എസ്.വി.ഐ-ഒ.ബി.സി, ഇ.ബി.സി പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ  ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട വെബ്പോര്‍ട്ടല്‍ www.egrantz.kerala.gov.in  വരുമാന പരിധി 2,50,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. വെബ്സൈറ്റ് www.bcdd.kerala.gov.in  കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2377786. ഇമെയില്‍ bcddcalicut@gmail.com

No comments