Breaking News

സ്പോർട്സ് സ്‌കൂൾ സെലക്ഷൻ 27 മുതൽ മുനിസിപ്പൽ സ്റ്റേഡിയം കാസർകോട്, ഹോളിഫാമിലി എച്ച്.എസ്സ്.എസ്സ് രാജപുരം, 28ന് ഇ.എം.എസ്സ് സ്റ്റേഡിയം നീലേശ്വരം എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയിൽ സെലക്ഷൻ നടക്കുക


സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ കീഴിലെ തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍ (ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റര്‍ ഓഫ് എക്സലന്‍സ്), കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള നടപ്പ് അദ്ധ്യയന വര്‍ഷത്തെ സെലക്ഷന്‍ ജനുവരി 27 മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ജനുവരി 27ന് മുനിസിപ്പല്‍ സ്റ്റേഡിയം കാസര്‍കോട്, ഹോളിഫാമിലി എച്ച്.എസ്സ്.എസ്സ് രാജപുരം, 28ന് ഇ.എം.എസ്സ് സ്റ്റേഡിയം നീലേശ്വരം എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയില്‍ സെലക്ഷന്‍ നടക്കുക.


ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക കേന്ദ്രങ്ങളിലും സെലക്ഷന്‍ നടത്തും. 6,7,8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നേരിട്ടും, 9,10 ക്ലാസ്സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍. 6,7 ക്ലാസ്സുകളിലേക്ക് കായികക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് കായികക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ് സെലക്ഷന്‍. 9, 10 ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരായിരിക്കണം. അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്ബോള്‍, ബോക്സിംഗ്, ജൂഡോ, വോളിബോള്‍, റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ്, തയ്ക്വണ്ടോ എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രവുമായിരിക്കും സെലക്ഷന്‍.  സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 2 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് കിറ്റ് സഹിതം ഏതെങ്കിലും കേന്ദ്രത്തില്‍ അതാത് ദിവസം രാവിലെ 8ന് എത്തണം.

No comments