Breaking News

കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാർച്ചിൽ പ്രവർത്തനസജ്ജമാക്കും; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പണി പൂർത്തിയായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാർച്ച് മാസത്തോടെ പ്രവർത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ടാറ്റ ട്രസ്റ്റ് ഗവൺമെൻറ് കോവിഡ് ആശുപത്രി നിലനിൽക്കുന്ന സ്ഥലത്ത് സ്പെഷ്യലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.

നിലവിലുള്ള സംവിധാനത്തെക്കുറിച്ചും പുതുതായി ആരംഭിക്കേണ്ട സംവിധാനത്തെക്കുറിച്ച് പരിശോധിക്കുന്നതിന് സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിക്കും .  ഈ മാസം ഒടുവിൽ സാങ്കേതിക വിദഗ്ധ സമിതി പരിശോധന നടത്തും


എൻഡോസൽഫാൻ ദുരിതബാധിതമായ 11 പഞ്ചായത്തുകളിൽ പ്രത്യക ന്യൂറോ ക്ലിനിക്കുകൾ നടത്തും. വർഷത്തിൽ നാലു തവണ പതിനൊന്ന് പഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളിൽ ന്യൂറോളജിസ്റ്റുകൾ നേരിട്ട് എത്തി രോഗികളെ പരിശോധിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുക.

എല്ലാ പഞ്ചായത്തുകളിലും ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനാണ് ന്യൂറോ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

നിലവിൽ കാസർഗോഡ് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സേവനം നടത്തുന്ന ന്യൂറോളജിസ്റ്റിന്റെയും കൂടുതൽ  ന്യൂറോളജിസ്റ്റുകളുടെയും സേവനം ഇതിന് പ്രയോജനപ്പെടുത്തും.  വർഷത്തിൽ നാലു തവണ ഒരു പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിൽ ന്യൂറോളജിസ്റ്റ് ചികിത്സ നടത്തും. 

No comments