Breaking News

ഇരുപത്തിനാലാം വാർഷികം ആഘോഷമാക്കി ബളാൽ പഞ്ചായത്തിലെ ബാപ്പുജി കുടുംബശ്രീ


വള്ളിക്കടവ് : കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ വിപ്ലവകരാമായ മാറ്റങ്ങൾക്ക് കാരണമായ കുടുംബ ശ്രീ യൂണിറ്റുകളുടെ പ്രസക്തി ഓരോ വർഷം കഴിയും തോറും വർധിക്കുകയാണ്. ബളാൽ പഞ്ചായത്തിലെ പതിനൊന്നാo വാർഡിലെ ബാപ്പുജി കുടുംബ ശ്രീക്ക് പറയാൻ ഉള്ളത് ഇരുപത്തി നാല് വർഷത്തെ പ്രവർത്തനമികവാണ്. ഇരുപത്തി നാലാം വാർഷികം പുതിയ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടാണ് കോവിട് നൽകിയ ഇടവേളക്ക് ശേഷമുള്ള വാർഷികo ആഘോഷിച്ചത്. വാർഷിക യോഗം പഞ്ചായത്ത്‌ അംഗം ജെസ്സി ടോമി ഉത്ഘാടനം ചെയ്തു.ഡെയ്സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.അംഗങ്ങൾക്ക് കുടുംബശ്രീ യൂണിറ്റ് നൽകുന്ന വായ്പ തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഷീന ശശീന്ദ്രന് പഞ്ചായത്ത്‌ അംഗം ജെസ്സി ടോമി കൈമാറി.സെക്രട്ടറി എൽസമ്മ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. മിനി മനയാനിക്കൽ, സാനി രാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മിനി ടോമി സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഴ്‌സി സണ്ണി നന്ദി പറഞ്ഞു.

No comments