"കിക്ക് ഔട്ട്' സംസ്ഥാനതല ഉദ്ഘാടനവും സന്ദേശയാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ തുടക്കമായി
വെള്ളരിക്കുണ്ട്: ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും ഒലീവിയ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന ലഹരിക്കും മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണ സന്ദേശയാത്ര "കിക്ക് ഔട്ട്' സംസ്ഥാനതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നടന്നു. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിൽ നടന്ന ചടങ്ങിൽ 14 സ്കൂളുകളിലെ സ്കൂൾ ലീഡർമാർ 14 ജില്ലകളെ പ്രതിനിധീകരിച്ച് കൊണ്ട് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.സി.കാർത്തിക്, കെ.യു.ക്ലാരിസ് ആൻ്റണി, കുട്ടിക്കൃഷ്ണൻ, കെവിൻ തോമസ്, ഋതുനാഥ് എസ് നായർ, പി.സി അലക്സാണ്ടർ , ആനന്ദ് വി നായർ, റോസ് മേരി ,ആശിക് മനോജ് ,നി രജ്ഞന,ജോസഫ് തോമസ്, മേഘഎലിസബത്ത് , എബി തോമസ് എന്നിവർ ചേർന്നാണ് 14 തിരികൾ തെളിയിച്ചത്
.വിദ്യാർഥികളുടെ നവോഥാനം വിദ്യാർഥികളിലൂടെ എന്ന ദർശനം ഉയർത്തിക്കൊണ്ട് "മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന മുദ്രാവാക്യവുമായാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. നാർക്കോട്ടിക് ഡിവൈഎസ്പി എം.എ. മാത്യു മുഖ്യാതിഥിയായി ,. ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ അധ്യക്ഷത വഹിച്ചു., വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം അനുഗ്രഹ പ്രഭാഷണം നടത്തി,. ദീപിക ബാലസഖ്യം ദേശീയ അധ്യക്ഷൻ കൊച്ചേട്ടൻ ഫാ. റോയി കണ്ണംചിറ സിഎംഐ ആമുഖ പ്രസംഗം നടത്തി. ഒലീവിയ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കൃഷ്ണകുമാർ ഒലീവിയ മുഖ്യസന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മലേപ്പറന്പിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിഎൽ ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ഡാർളിൻ ജോർജ് കടവൻ പ്രസംഗിച്ചു. ഡിസിഎൽ കണ്ണൂർ പ്രവിശ്യ കോ-ഓർഡിനേറ്റർ ജോർജ് തയ്യിൽ സ്വാഗതവും പ്രവിശ്യ സെക്രട്ടറി ഡാജി ഓടക്കൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് സന്ദേശയാത്രയുടെ തീം സോങ്ങിന്റെ ലോഞ്ചിംഗ് നടത്തി.
ലഹരിവിമുക്ത വിദ്യാലയങ്ങൾ-ലക്ഷ്യമുറച്ച വിദ്യാർഥികൾ, സുരക്ഷിത കുടുംബം-സുഭദ്ര കേരളം, ഉണരുന്ന തലമുറ-ഉയരുന്ന ഭാരതം എന്നിവയാണ് യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ. ദേശീയ യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്നലെ ആരംഭിച്ച സന്ദേശയാത്ര രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഈമാസം 30ന് സമാപിക്കും. ഇന്നലെ 17 വരെയുള്ള ആദ്യഘട്ടം കാസർഗോഡുമുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും രണ്ടാം ഘട്ടമായി 18 മുതൽ 27 വരെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യാത്ര പൂർത്തിയാക്കും. ഈമാസം 30ന് തൃശൂരിൽ യാത്ര സമാപിക്കും. സമ്മേളന കേന്ദ്രങ്ങളിലേക്ക് മറ്റ് സ്കൂളുകളിലെ ലീഡേഴ്സും വിവിധ ക്ലബ് ഭാരവാഹികളും തങ്ങളുടെ സിഗ്നേച്ചർ പ്ലക്കാർഡുകളുമായി എത്തി ലഹരിക്കും മയക്കുമരുന്നിനുമെതിരേ പ്രതിജ്ഞയെടുക്കുകയാണു ചെയ്തത്.
No comments