കുന്നുംകൈ ഗവ.എൽ പി സ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
കുന്നുംകൈ : കുന്നുംകൈ ഗവ.എൽ പി സ്കൂളിൻ്റെ 2023-24 അധ്യയന വർഷത്തെ തനത് പ്രവർത്തനമായ ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി.ഉഷാകുമാരി .എം.ടി നിർവ്വഹിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലനത്തിന് ചിറ്റാരിക്കാൽ സി ആർ സി കോഡിനേറ്റർ ജിതേഷ് കമ്പല്ലൂർ നേതൃത്വം നൽകി.യോഗത്തിൽ പി.റ്റി.എ പ്രസിഡൻ്റ് വിനോദ്.കെ അധ്യക്ഷത വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.ടി ജോസ് ആശംസകൾ അറിയിച്ചു.പ്രധാനധ്യാപിക പ്രമീള ടീച്ചർ സ്വാഗതവും, അബ്ദുൾ വഹാബ് നന്ദിയും അറിയിച്ചു.
No comments