Breaking News

പ്രതിസന്ധികളില്ലാത്ത വിജയഗാഥയുമായി ബളാൽ പഞ്ചായത്തിലെ അവളിടം ക്ലബ്ബിന്റെ ഒന്നാംവാർഷികം


വെള്ളരിക്കുണ്ട് : പ്രതിസന്ധികളില്ലാത്ത വിജയഗാഥയുമായി ബളാൽ പഞ്ചായത്തിലെ അവളിടം വനിതാ ക്ലാബ്ബ് ഒന്നാം വാർഷികം ആഘോഷിച്ചു.

യുവജന ക്ഷേമബോർഡിന്റെ കീഴിൽ 2022 ജനുവരി 25 നാണ് ബളാൽ പഞ്ചായത്തിലെ പതിനാറു വാർഡുകളിലെയും പ്രാതിനിത്യം ഉറപ്പ് വരുത്തി അവളിടം എന്നപേരിൽ വനിതാ ക്ലാബ്ബ് രൂപീകരിച്ചത്..

പരിമിതി കളും പ്രതിസന്ധി കളും തരണം ചെയ്ത് ഒരു വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഒട്ടേറെ ക്ഷേമകാര്യങ്ങൾ ക്ലബ്ബിലെ അംഗങ്ങളായാ വനിതാ പ്രവർത്തകർ നടത്തി. ബുധനാഴ്ച്ച ബളാൽ പഞ്ചായത്ത് ഹാളിൽ നടന്ന വാർഷികആഘോഷം പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു..

സ്ഥിരം സമിതി അംഗങ്ങളായഅലക്സ് നെടിയകാലയിൽ. പി. പത്മാവധി. അംഗങ്ങളായ പി. സി. രഘുനാഥൻ നായർ ജോസഫ് വർക്കി  സന്ധ്യ ശിവൻ. ബിൻസി ജെയിൻ.. മോൻസി ജോയി. കുടുംബ ശ്രീ സി. ഡി. എസ്. ചെയർ പേർസൺ മേരി ബാബു.കൃഷി അസി ഓഫീസർ ശശീന്ദ്രൻ. കെ.

വനിതാ ക്ലബ്ബ്  പ്രസിഡന്റ് ഷാഹിദ മാലോം.. സെക്രട്ടറി ലിൻസിരൂമേഷ്  ലിബി ജോമോൻ.. ലിൻസി റൂമേഷ്.. ഗായത്രി.എന്നിവർ പ്രസംഗിച്ചു.....

No comments