Breaking News

ബസിൽ യുവതിയെ ശല്യം ചെയ്ത ബളാൽ അരിങ്കല്ല് സ്വദേശിയെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിയെ ശല്യം ചെയ്ത ബളാൽ സ്വദേശി പിടിയിൽ. ബളാൽ അരിങ്കല്ല് സ്വദേശി അനിൽകുമാർ (35) ആണ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട് നിന്നും അടുക്കം വഴി കൊന്നക്കാടേക്ക് വൈകുന്നേരം പോകുന്ന കെ.എസ്.ആർ.ടി  ബസിലാണ് സംഭവം. യുവാവിൻ്റെ ശല്യം സഹിക്കാനാവാതെ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് നാട്ടുകാർ പരപ്പയിൽ വെച്ച് അനിൽകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ഇതിന് മുൻപും നിരവധി സ്ത്രീകളെ ശല്ല്യം ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

No comments