Breaking News

ബളാൽ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാൾ ആഘോഷത്തിന് കൊടിയേറി ഇടവക വികാരി റവ. ഫാ. ജോർജ് ഇലവുംകുന്നേൽ തിരുനാൾ കൊടിയേറ്റ് നടത്തി


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമായ ബളാൽ സെന്റ് ആന്റണീസ് 

ദേവാലയത്തിലെ നവനാൾ പ്രാർത്ഥനയ്ക്കും തിരുന്നാൾ ആഘോഷത്തിനും കൊടിയേറി. ഇടവക വികാരി റവ. ഫാ. ജോർജ് ഇലവുംകുന്നേൽ തിരുനാൾ കൊടിയേറ്റ് നടത്തി .ഇന്നലെ നടന്ന ( ജനുവരി 20)     കൊടിയേറ്റിനു ശേഷം ജനുവരി 29 വരെ പ്രാർത്ഥനയും ആഘോഷപരിപാടികളും നീണ്ടുനിൽക്കും .എല്ലാദിവസവും മലയോരത്തെ പ്രമുഖ വൈദികർ നയിക്കുന്ന വിശുദ്ധ കുർബാനയും ,വചനസന്ദേശവും , നൊവേനയും നടക്കും . ജനുവരി 28 ന് വൈകുന്നേരം 7.30 ന് പയ്യന്നൂർ ഹാർട്ട് ബീറ്റ്‌സ് ഓർക്കസ്ട്ര നയിക്കുന്ന ഗാനമേള നടക്കും .ആഘോഷത്തിന്റെ അവസാനദിവസമായ ജനുവരി 29 ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ കുർബാനയും 11.30 ന് പ്രദക്ഷിണം നടക്കും . ഉച്ചക്ക് 12.00 മണിക്ക് നടക്കുന്ന സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും  

No comments