Breaking News

ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള, കാസർഗോഡ് ജില്ല കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു


കാസറഗോഡ് : കേരള ചൈൽഡ് പ്രൊട്ടക്ട്  ടീം കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുകയും കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾക്കും അനീതികൾക്കും എതിരെ അവർക്ക് വേണ്ട നിയമസഭാ സഹായം അടക്കമുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തി  സുരക്ഷിത ബാല്യം നമ്മുടെ കടമ എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ കാഞ്ഞങ്ങാട് വെച്ച് നടന്ന യോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തത് ജില്ലാ പ്രസിഡണ്ടായി ഷോബി ഫിലിപ്പിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി അഹമ്മദ് കിർമാണിയെയും ജില്ല ട്രഷറായി അബ്ദുൽ മജീദിനെയും തെരഞ്ഞെടുത്തു. ജില്ലയുടെ കോഡിനേറ്റർ ആയി ഹക്കീം ബേക്കലിനെയും ജില്ല വൈസ് പ്രസിഡണ്ടായി നാസർ പി കെ ചലിങ്കാലിനെയും ജില്ലാ ജോയിൻ സെക്രട്ടറിയായി ബിജോയ് ജോസഫിനെയും യോഗം തെരഞ്ഞെടുത്തു സംഘടനയുടെ സംസ്ഥാന സമ്മേളനം ഈ വരുന്ന ജനുവരി 28 ആം തീയതി തിരുവനന്തപുരത്ത് വച്ച് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കേരള സംസ്ഥാന ബാലവകാശകമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ ബാലാവകാശം സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിലും കുട്ടികൾക്ക് എതിരെയുള്ള സൈബർ അക്രമങ്ങളെ കുറിച്ചും അവർക്ക് നൽകേണ്ട സംരക്ഷണത്തെപ്പറ്റിയും മുൻ ഡിജിപി ഋഷിരാജ് സിംഗ് ക്ലാസ്സ് എടുക്കും. ജില്ലയിൽ കുട്ടികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനും പഞ്ചായത്ത് തലത്തിൽ കമ്മറ്റികൾ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി

No comments