ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലിയിൽ ജേതാക്കളായ കണ്ണൂർ സർവ്വകലാശാല ടീം അംഗങ്ങൾക്ക് കാസർകോട് ഉജ്ജ്വല സ്വീകരണം നൽകി
കാസർകോട് : രാജസ്ഥാൻ ജയ്പൂർ ജഗൻ നാഥ് യൂണിവോഴ്സിറ്റി യിൽ നടന്ന ആറാമത് ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ 580 കിലോ മിക്സഡ് വിഭാഗത്തിൽ കിരീടം നേടിയ കണ്ണൂർ സർവ്വകാലശാല ടീം അംഗങ്ങൾക്കു കാസർകോട് റെയിൽവേ സ്റ്റേഷനിൽ സർവ്വകലാശാലാ കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . കണ്ണൂർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ.എ.അശോകൻ,എം.സി.രാജു ,കണ്ണൂർ യൂണിവേഴ്സിറ്റി കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോ ജോസഫ്, യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗം പി.രഘുനാഥ്, കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. എം.രമ, സംസ്ഥാന വടംവലി അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി പ്രവീൺ മാത്യു ,
നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ജോയിൻ്റ് കൺവീനർ പ്രസാദ് മണിയാണി എന്നിവർ സംബന്ധിച്ചു.
വി. ശ്രീശാന്ത് ,യദുകൃഷ്ണൻ, മാത്യു ഷിനു ,നിഖിൽ ബാബു , (ഗവൺമെൻറ് കോളേജ് കാസർകോട്) ,
പി എം.സുകന്യ , കെ . അനഘ, പി .വിഗേഷ്,
(പീപ്പിൾസ് കോളേജ് മുന്നാട് ) ,
കെ. രേവതി മോഹൻ,എം. അഞ്ജിത , (നെഹ്റു കോളേജ് പടന്നക്കാട്),പി.അബിനി
( ബ്രണ്ണൻ കോളേജ് തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങൾ.
ഉദുമ സ്പിന്നിംങ്ങ് മിൽ ജീവനക്കാരൻ
രതീഷ് വെള്ളച്ചാൽ , കാഞ്ഞങ്ങാട്ടെ മാധ്യമ
ബാബു കോട്ടപ്പാറ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. ടീം മാനേജർ
ഡോക്ടർ ജീന ടി.സി ( സൈനബ് കോളേജ് ഓഫ് എജുക്കേഷൻ കാസർകോട് ) .
No comments