Breaking News

പുതുവത്സരാഘോഷം അഗതികളോടൊപ്പം ആഘോഷിച്ച് ഭീമനടി കുറഞ്ചേരിയിലെ ഒരുകൂട്ടം യുവാക്കൾ


ഭീമനടി  :  പുതുവത്സരാഘോഷം അഗതികളോടൊപ്പം ആഘോഷിച്ച് ഒരുകൂട്ടം യുവാക്കൾ. കുറുഞ്ചേരി ബ്രദേഴ്സ് സ്വയംസഹായ സംഘത്തിലെ അംഗങ്ങളാണ് ഈ വർഷത്തെ പുതുവത്സരം മലപ്പച്ചേരിയിലെ ന്യു  മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒപ്പം ആഘോഷിച്ചത്.സഘത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പുനരധിവാസ കേന്ദ്രത്തിന് സാബത്തിക സഹായം നൽകിയ പ്രവർത്തകർ അഗതികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കെടുത്തു. സംഘം ഭാരവാഹികളായ കെ സുനിൽകുമാർ, ടി കെ സനൂപ്, വിപിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നല്‍കി.





No comments