Breaking News

മാലോം തളിർ ഫെസ്റ്റിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ.. വിനോദത്തിനായി ഒരുക്കിയിട്ടുള്ളത് ഏറ്റവും മികച്ച അമ്യൂസ്മെൻ്റ് പവലിയൻ

മാലോം: മലയോരത്തിൻ്റെ കാർഷിക സിരാ കേന്ദ്രമായ മാലോം ടൗണിന് സമീപം മലയോര ഹൈവേയോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന തളിർ ഫെസ്റ്റിൻ്റെ പ്രവേശന കവാടം ഏവരേയും സ്വാഗതം ചെയ്യുന്നു. തൊട്ടു മുന്നിലായി രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഒരുക്കിയ അമർ ജവാൻ സ്തൂപവും ശ്രദ്ധേയമാണ്. മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആഥിത്യമരുളുന്ന തളിർ ഫെസ്റ്റ് 2023ൽ വിവിധ കാർഷിക ഉൽപ്പന്ന ഉപകരണ പ്രദർശനം, നടീൽ വസ്തുക്കളുടെ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഫ്ലവർ ഷോ, പെറ്റ് - അക്വാ ഷോ,  ലൈറ്റ് & സൗണ്ട് ഷോ, ഷോപ്പിംഗ് സ്റ്റാളുകൾ, വിവിധ അമ്യൂസ്മെന്റ് പവലിയൻ, കലാസന്ധ്യ, നിരവധി കരകൗശല വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയോടൊപ്പം മലയോരജനതയുടെ നേർക്കുള്ള വലിയ ഭീഷണിയായ ബഫർ സോണിന് എതിരെയുള്ള പ്രതിഷേധമായി ബഫർ സോൺ ഭൂതം, മാലോം ടൂറിസം പ്രമോഷന്റെ ഭാഗമായി സോൾ ഓഫ് ഹിൽസ് ഒരുക്കിയ സെൽഫി പോയിന്റും ടൂറിസം പവലിയനും, കുടുംബശ്രീ ഫുഡ്‌ കോർട്ട്, 'ഐ ലവ് മാലോം' പാർക്ക്,  തുടങ്ങിയവയൊക്കെ ഈ വർഷത്തെ മാലോം ഫെസ്റ്റ്ന്റെ പ്രത്യേകതകളാണ്. ജില്ല ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ അമ്യൂസ്മെൻ്റ് ഐറ്റങ്ങളാണ് ഇത്തവണ തളിർ ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ജില്ലക്ക് പുറത്തു നിന്നും നിരവധി ആളുകൾ തളിർ ഫെസ്റ്റിലേക്ക് ഒഴുകി എത്തുകയാണ്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ജനുവരി 15 വരെയാണ് ഫെസ്റ്റ്. 







No comments