Breaking News

റബ്ബർ വില ഇടിവിനെതിരെ ഇൻഫാം നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്കോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്: റബ്ബർ കർഷകരെ സഹായിക്കുക , റബ്ബറിന് 270 രൂപ തറവില നിശ്ചയിക്കുക, റബ്ബറിന്റെ സബ്സിഡി ഉടൻ ലഭ്യമാക്കുക, റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കുകമുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇൻഫാം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഇൻഫാം ജില്ലാ പ്രസിഡണ്ട് ജിജി കുന്നപ്പള്ളി അധ്യക്ഷത വഹിച്ച യോഗം ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ ഉത്ഘാടനം ചെയ്തു. റവ.ഡോ.ജോൺസൻ അന്ത്യാംകുളം, ഫാ.തോമസ് വെളളൂർ പുത്തൻപുരക്കൽ, എം ജെ ലോറൻസ്, ജോഷ് ജോ ഒഴുകയിൽ, ആന്റണി അത്താഴപ്പാടം, ജോസഫ് കുമ്മിണി, ടോമി ചന്ദ്രൻ കുന്നേൽ, ജോസ് പനക്കാ തോട്ടം,, സിബി വാഴക്കാല, ജസിപനക്കാ തോട്ടം .ജിമ്മി ഇടപ്പാടി.തുടങ്ങിയവർ സംസാരിച്ചു ഇൻഫാം ജില്ലാ സെക്രട്ടറി പീയൂസ് പറയിടം സ്വാഗതവും സിജു തെക്കെയറ്റം നന്ദിയും അർപ്പിച്ചു

No comments