Breaking News

വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു


വള്ളിക്കടവ്: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ച് ശാസ്തീയമായ പരിശീലനത്തിലൂടെ ഭാവി താരങ്ങളെ വാർത്തെടുക്കുവാൻ ഒരുക്കിയ ഫുട്ബോൾ പരിശീലന പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത്  പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി ജസ്സി ചാക്കോ കിഴക്കനകത്ത് ഉദ്ഘാടനംചെയ്തു. ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി ഡയറക്ടറും യൂത്ത് കോഡിനേറ്ററുമായ റവ. ഫാ. മനു മൈക്കിൾ  അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി. ടെസ്മി ജേഴ്സി വിതരണോദ്ഘാടനം നിർവ്വഹിച്ചു. കായികാദ്ധ്യാപകൻ ശ്രീ. അബ്രാഹം ടി.എ. , വിദ്യാർത്ഥി പ്രതിനിധി മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു. കോച്ച് ശ്യാം പ്രിൻസിപ്പൽ സി. ലിയ മരിയ, വൈസ് പ്രിൻസിപ്പൽ സി. പ്രീതി എന്നിവർ നേതൃത്വം നൽകി.

No comments