Breaking News

വിഭാഗിയ പ്രവർത്തനം ; ഈസ്റ്റ്‌ എളേരിയിൽ കോൺഗ്രസ്‌ നേതാക്കളെ ഡിസിസി സസ്പെന്റ് ചെയ്തു


ഈസ്റ്റ്‌ എളേരി : വിഭാഗിയ പ്രവർത്തനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്‌ നേതാക്കളെ ഡിസിസി സസ്പെന്റ് ചെയ്തു. മുൻ ഡിസിസി ജനറൽ സെക്രട്ടറി സൈമൺ പള്ളത്തുകുഴിയിൽ ഉൾപ്പെടെയുള്ള മൂന്ന് കോൺഗ്രസ്‌ നേതാക്കളെയാണ് സസ്പെന്റ് ചെയ്തത്

ജോഷി, ബെന്നി തുടങ്ങിയ മുൻ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വന്നിട്ടുണ്ട് .ഇക്കഴിഞ്ഞ ഈസ്റ്റ്‌ എളേരി ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ടു കോൺഗ്രസ്‌ പാനലിനെതിരെ മത്സരം നടന്നിരുന്നു. ഡി ഡി എഫ് – കോൺഗ്രസ്‌ ലയന ചർച്ചക്ക് ശേഷമാണ് ഇത്തരത്തിൽ ബാങ്ക് ഇലക്ഷനിൽ യുഡിഫ് പാനലിനെതിരെ വിമതനീക്കം നടന്നത് കോൺഗ്രസിൽ വൻ പ്രശ്നങ്ങൾക്ക് വഴി തെളിയിച്ചു. ശക്തമായ മത്സരത്തിനും നാടകീയ രംഗങ്ങൾക്കുമൊടുവിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസ്‌ സ്ഥാനാർഥി മാത്യു പടിഞ്ഞാറയിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു.


വിഭാഗിയ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിസിസി ചോദിച്ച വിശദീകരണത്തിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ല എന്ന കാരണത്താലാണ് മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി അറിയിച്ചത്

No comments