Breaking News

അമ്പലപ്പുഴയിൽ കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം


ആലപ്പുഴ: അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു വടക്കു വശം ആൾട്ടോ കാറും ചരക്കു ലോറിയും കൂട്ടി ഇടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. തകഴി ആലപ്പുഴ അഗ്നിശമന യൂണിറ്റുകൾ ചേർന്ന് വാഹനം വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ​നാലു പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവർ ഐഎസ്ആ‍ര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണെന്നാണ് വിവരം. കാർ അമിത വേ​ഗതയിലാണ് സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുൻഭാ​ഗം പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.

No comments