Breaking News

കുണ്ടംകുഴിയിൽ അമ്മയും മകളും മരിച്ച നിലയിൽ




കാസർകോട്: കുണ്ടംകുഴിയിൽ മാതാവും 12 വയസ്സുള്ള മകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുണ്ടംകുഴി നീർക്കയം സ്വദേശി സ്വദേശി ടിപ്പർ ലോറി ഡ്രൈവർ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

നാരായണി തൂങ്ങി മരിച്ച നിലയിലും മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയില്‍ കിടന്ന നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചന്ദ്രൻ ടൂറിസ്റ്റ് ബസ്സിൽ ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയിരുന്നു. ശനിയാഴ്ച രാത്രി മുതൽ ചന്ദ്രൻ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ആക്കിയ നിലയിലായിരുന്നു ഫോൺ. തുടർന്ന് ഞായറാഴ്ച വൈകിട്ട് സുഹൃത്തിനെ വീട്ടിലേക്ക് പറഞ്ഞയച്ചപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു.


പിന്നീട് അയൽവാസികൾ ചേർന്ന് വാതിൽ തള്ളി തുറന്നതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബേഡകം പോലീസും സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പെൺകുട്ടി

വിഷം ഉള്ളിൽച്ചെന്നാണു മരണപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ചന്ദ്രന്റെ സുഹൃത്തിന്റെ പരാതില്‍ ആണ് പോലീസ് കേസടുത്തത്. അതേസമയം മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും. ശ്രീനന്ദ ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്.

No comments