Breaking News

സംസ്ഥാന സ്കൂൾ കബഡി മത്സരത്തിൽ തിളങ്ങി മാലോത്ത് കസബയിലെ സഹോദരങ്ങൾ ഡോണയും ആൻസിയും


മാലോം: സംസ്ഥാന സ്കൂൾ കബഡി മത്സരത്തിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മത്സരത്തിൽ തിളങ്ങി മാലോത്തു കസബ സ്കൂളിലെ ഡോണ സി.എസും സഹോദരി ആൻസി സി എസും. ഇതേ സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന ആൻസിയും പ്ലസ് ടുവിൽ പഠിക്കുന്ന ഡോണയും സഹോദരങ്ങളാണ്. മാലോം കുറ്റിത്താന്നി സ്വദേശികളായ ചിലമ്പി മറ്റത്തിൽ സാബുവിൻ്റെയും സിൽ ജയുടെയും മക്കളാണ് ഇരുവരും. ഒട്ടേറെ സംസ്ഥാന ദേശീയ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ വാഗ്ദാനങ്ങളാവും ഇരുവരും എന്ന പ്രതീക്ഷയിലാണ് സ്കൂളും നാട്ടുകാരും.

No comments