Breaking News

ചീമേനി- മൗക്കോട്- ഓടക്കൊല്ലി റോഡിന്റെ ശോചനീയാവസ്ഥ പ്രതിഷേധം വ്യാപിക്കുന്നു ; ഈസ്റ്റ് എളേരിക്ക് പുറമെ വെസ്റ്റ് എളേരിയിലും ജനകീയ കമ്മിറ്റിക്ക് രൂപം നൽകി


കുന്നുംകൈ: ചീമേനി മൗക്കോട് ഓടക്കൊല്ലി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രക്ഷോപം  സംഘടിപ്പിക്കാൻ മൗക്കോട് സിറാജുൽ ഹുദാ മദ്രസ്സയിൽ ചേർന്ന ജനകീയ കമ്മിറ്റി തീരുമാനിച്ചു. തിങ്കളാഴ്ച സർവ്വകക്ഷി സംഘത്തോടപ്പം തിരുവനന്തപുരത്ത് പോയി പ്രതിഷേധം അറിയിക്കാനും ഉടൻ ഫലം കണ്ടില്ലെങ്കിൽ മൗക്കോട് ടൗണിൽ നിരാഹാര സത്യാഗ്രഹം നടത്താനും തീരുമാനിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ യോഗം ഉദ്ഘാടനം ചെയ്തു. എം അബൂബക്കർ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ എം വി ലിജിന, റൈഹാനത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി കെ രാജൻ നായർ മുസ്ലിം ലീഗ് പ്രസിഡന്റ് എ വി അബ്ദുൽ ഖാദർ , സെക്രട്ടറി നൗഷാദ് എളമ്പാടി, പി അബ്ദുൽ റഹ്‌മാൻ , ഉമർ മൗലവി, ജാതിയിൽ ഹസൈനാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ ദുൽകിഫിലി, എൻ പി അബ്ദുൽ റഹ്‌മാൻ, എ ജി നാസർ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: എം അബൂബക്കർ ( ചെയർമാൻ), എം വി ലിജിന ( കൺവീനർ)


No comments