Breaking News

മുടന്തേൻപാറ ക്വാറിവിരുദ്ധ സമരം 50-ാം ദിവസത്തിലേക്ക് നാളെ വെളളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുന്നിൽ കൂട്ടധർണ്ണ


വെളളരിക്കുണ്ട്: വെസ്റ്റ്എളേരി പഞ്ചായത്തിലെ മുടന്തേൻപാറയിൽ കരിങ്കൽ ക്വാറി സ്ഥാപിക്കുന്നതിനെതിരെ തദ്ദേശവാസികൾ ആരംഭിച്ച സായാഹ്ന ധർണ്ണ  നാളെ (ജനു.20) അൻപതാം ദിവസമാകുകയാണ്. നാളെ രാവിലെ 10 മണിക്കു് വെളളരിക്കുണ്ടു് താലൂക്ക് ഓഫീസ് പടിക്കൽ കൂട്ടധർണ്ണ നടത്തിക്കൊണ്ടു് സമരത്തോടുള്ള അധികൃതരുടെ അവഗണനക്കെതിരെ പ്രതിഷേധിക്കുന്നു. കൂട്ടധർണ്ണ ജില്ലാ പരിസ്ഥിതി സമിതി പ്രസിഡൻ്റ് അമ്പലത്തറ കുഞ്ഞുകൃഷ്ണൻ ഉൽഘാടനം ചെയ്യും. വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തംഗം ജയിംസ് അദ്ധ്യക്ഷത വഹിക്കും.വിവിധ പരിസ്ഥിതി പൗരാവകാശ രാഷ്ട്രീയ സംഘടനാ നേതാക്കൾ പ്രസംഗിക്കും. അൻപതു ദിവസമായി സമരം നടക്കുമ്പോഴും ക്വാറിക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നീക്കം സജീവമാണ്. ഈ പശ്ചാത്തലത്തിൽ സമരം കൂടുതൽ സജീവമാക്കുന്നതിൻ്റെ ഭാഗമായാണ് താലൂക്ക് ഓഫീസ് പടിക്കൽ കൂട്ടധർണ്ണ സംഘടിപ്പിച്ചിട്ടുള്ളതെന്ന്  മുടന്തേൻപാറ സംരക്ഷണ സമിതി കൺവീനർ പി ഉഷ അറിയിച്ചു.

No comments