കരുണം 2025 പ്രതിഭാ പുരസ്കാരം സന്തോഷ് നാട്യാഞ്ജലിക്ക് വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയാണ്
വെള്ളരിക്കുണ്ട് : കരുണം 2025 പ്രതിഭാ പുരസ്കാരം സന്തോഷ് നാട്യാഞ്ജലിക്ക്..ശാസ്ത്രീയനൃത്തരംഗത്ത് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 33 വർഷമായി നൃത്താധ്യാപന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്തോഷ് നാട്യാഞ്ജലി കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയാണ് ' കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യസമ്പത്തിനുടമയാണ് ഇദ്ദേഹം. പ്രശസ്ത നാട്യാചാര്യനായ പയ്യന്നൂർ എൻ.വി കൃഷ്ണൻ മാസ്റ്റർ, ഡോ: വേദാന്തം രാമലിംഗശാസ്ത്രികൾ (ആന്ധ്രപ്രദേശ്), ഡോ: കലാമണ്ഡലം ലത പിലാത്തറ എന്നിവരുടെ കീഴിൽ ഭരതനാട്യം, കൂച്ചിപ്പുടി പരിശീലനം നേടിയിട്ടുള്ള ശ്രീ സന്തോഷ്, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഫസ്റ്റ് ക്ലാസ്സോടെ എം ഏ ബിരുദവും നേടിയിട്ടുണ്ട്.
മലയോര മേഖലയായ വെള്ളരിക്കുണ്ടിൽ തപസ്യ എന്ന കലാപരിശീലന കേന്ദ്രം നടത്തിവരുന്നു. കാഞ്ഞങ്ങാട് മാവുങ്കാൽ പ്രഗതിയിലെ നൃത്താധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.
മലയോര മേഖലയായ വെള്ളരിക്കുണ്ടിൽ തപസ്യ എന്ന കലാപരിശീലന കേന്ദ്രം നടത്തിവരുന്നു. കാഞ്ഞങ്ങാട് മാവുങ്കാൽ പ്രഗതിയിലെ നൃത്താധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.
No comments