Breaking News

ദുഗലഡ്ക സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ആണ്ട് നേർച്ചക്കും വാർഷിക ഖുതുബിയത്തിനും ഭക്തിസാന്ദ്രമായ സമാപനം


സുള്ള്യ : ദുഗലഡ്ക സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ 22 ആം ആണ്ട് നേർച്ചക്കും ജംഇയ്യത്തു തർബിയത്തിൽ ബുഖാരിയ്യയുടെ 32 ആം വാർഷിക ഖുതുബിയത്തിനും ഭക്തിസാന്ദ്രമായ സമാപനം. ജാമിഅഃ ബുഖാരിയ്യ ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം സമാപനദിവസം ഉച്ചക്ക് 12 മണിക്ക് പാണക്കാട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. യു. ടി സുൽഫിഖർ, ടി. എം സഈദ് തെക്കിൽ മുഖ്യാതിഥികളായി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ഉടുമ്പുന്തല,  സംഗേഷ് അബ്ദുറഹ്മാൻ അജ്ജാവര, രാജധാനി റസാഖ് ഹാജി സുള്ള്യ, ഖത്തർ ഇബ്രാഹിം ഹാജി മണ്ടക്കോൽ, അഷ്‌റഫ്‌ എടനീർ, എൻ. പി അബ്ദുറഹ്മാൻ മാസ്റ്റർ കുന്നുംകൈ, എം. എച്ച് അബ്ദുറഹ്മാൻ ഹാജി, മംഗള അബൂബക്കർ ഹാജി ബെള്ളാരെ, അബ്ദുള്ള ഹാജി പള്ളത്തൂർ, അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, ഹംസ, സുപ്രീം അഹ്മദ്, ഐവർനാട് അബ്ദുല്ല, എസ്. എം അഹ്മദ് കബീർ, കെ. മുഹമ്മദ്‌, ഹുസൈൻ, ആരിഫ്, ഹസൈനാർ കൊളഞ്ചിക്കൊടി, സംസാരിച്ചു. ജാമിഅഃ ബുഖാരിയ്യ വിദ്യാർത്ഥി ഫെസ്റ്റിന്റെ ചാമ്പ്യന്മാർ ക്കുള്ള ട്രോഫി വിതരണവും തങ്ങൾ നിർവഹിച്ചു. മഗ്‌രിബ് നിസ്കാരാനന്തരം നടന്ന സമാപന പൊതുസമ്മേളനത്തിൽ മൗലാന എ നജീബ് മൗലവി  മുഖ്യപ്രഭാഷണം നടത്തി. ബഷീർ ഫൈസി അൽഹാമിദി ആമുഖഭാഷണം നിർവഹിച്ചു. 11 മണിക്ക് മഖാമിൽ വെച്ച് നടന്ന ഖത്തം ദുആക്കും 12 മണിക്ക് നടന്ന ഖുതുബിയത്തിനും സയ്യിദ്സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.

മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്ത ഉറൂസ് പരിപാടിയിൽ അബ്ദുല്ല ഫൈസി ചെങ്കള, സിംസാറുൽ ഹഖ് ഹുദവി, ഖലീൽ ഹുദവി, അഡ്വ. ഹനീഫ് ഹുദവി, അബ്ദുൽ കരീം ഫൈസി മുക്കൂട്, മുഹമ്മദ് ഹനീഫ് നിസാമി മതപ്രഭാഷണം നടത്തി.

വിവിധ ദിവസങ്ങളിലായി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ കൊറ്റി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നടുവണ്ണൂർ, സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ, സയ്യിദ് ഖമറുദ്ദീൻ തങ്ങൾ, സയ്യിദ് ആഷിഖ് തങ്ങൾ, സയ്യിദ് ശറഫുദ്ധീൻ തങ്ങൾ, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കുന്നുംകൈ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കൊന്നാര, സയ്യിദ് ബാതിശ തങ്ങൾ, സയ്യിദ് സൈഫുള്ള തങ്ങൾ ഉടുമ്പുന്തല, സയ്യിദ് സജീർ തങ്ങൾ, സയ്യിദ് ഉമൈർ തങ്ങൾ, സയ്യിദ് നുഅമാൻ തങ്ങൾ, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ ഇരിക്കൂർ, ജാമിഅഃ ബുഖാരിയ്യ പ്രിൻസിപ്പാൾ ഹാഫിസ് ശിഹാബ് ദാരിമി, മിർഷാദ് ഇർഫാനി ബെളിഞ്ച സംബന്ധിച്ചു.

No comments