കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഷൈലജ കൃഷ്ണന് സ്വീകരണവും ന്യൂ ഇയർ ആഘോഷവും നടത്തി
വെള്ളരിക്കുണ്ട് : കൂരാം കുണ്ട് ഫാമിലി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി കിനാനൂർ കരിന്തളം പത്താം വാർഡിൽ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഷൈലജ കൃഷ്ണന് സ്വീകരണവും ന്യൂ ഇയർ ആഘോഷവും നടത്തി. പ്രസിഡണ്ട് കെ. എ.സാലു ഷൈലജ കൃഷ്ണനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ ആശംസ അർപ്പിച്ച് റെജിമോൻ ജോസഫ് പല്ലാക്കൽ , തോമസ് ചെറിയാൻ ,മുൻ മെമ്പർ സില്‍വി ജോസഫ് ,ബാബു കോഹിനൂർ , ജേക്കബ് പുതുക്കരി , ലോനപ്പൻ തെറ്റയിൽ, ടോം തോമസ് എന്നിവർ സംസാരിച്ചു.തുടർന്ന് സ്നേഹവിരുന്നും നടത്തി
No comments