Breaking News

മർച്ചൻ്റ് അസോസിയേഷൻ്റെ 'ചെറുവത്തൂർ ഫെസ്റ്റ്' വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിന് മേളയിൽ വായനയുടെ ലോകം തുറന്ന് പുസ്തകവണ്ടിയുടെ പുസ്തകോത്സവം


ചെറുവത്തൂർ: പ്രായഭേദമന്യേ വന്നെത്തുന്നവർക്കെല്ലാം ഉല്ലാസത്തിൻ്റെ പുത്തൻ അനുഭവം പകർന്ന് ചെറുവത്തൂർ ഫെസ്റ്റ്. ചെറുവത്തൂർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഫെസ്റ്റിൽ ജനത്തിരക്കേറുന്നു. വിവിധ വ്യവസായ സ്റ്റാളുകൾ, ഫുഡ് കോർട്ട്, അമ്യൂസ്മെൻ്റ് പാർക്ക്, ലൈറ്റ് & സൗണ്ട് ഷോ, പെറ്റ്, ഫ്ലവർ ഷോ, കലാസാംസ്ക്കാരിക പരിപാടികൾ എന്നിവ ചെറുവത്തൂർ ഫെസ്റ്റിന് മാറ്റുകൂട്ടുന്നു. 


മേളയിൽ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുന്നത് പുസ്തകവണ്ടിയുടെ പുസ്തകോത്സവമാണ്.  നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ എന്നീ പുസ്തകപ്രേമികളുടെ സംരംഭമായ പുസ്തകവണ്ടി ഇതിനോടകം വിവിധ കേന്ദ്രങ്ങളിൽ പുസ്തകോത്സവം നടത്തിയിട്ടുണ്ട്. നിങ്ങൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ നിങ്ങളുടെ കൈകളിലേക്ക് എത്തിച്ച് നൽകുന്ന സംരംഭമാണ് പുസ്തകവണ്ടി. ഇംഗ്ലീഷിലേയും മലയാളത്തിലേയും ഒട്ടുമിക്ക പ്രസാധകരുടേയും പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. കൂടാതെ ഫോട്ടോ പോയൻ്റും ഒരുക്കിയിട്ടുണ്ട്.  ജനുവരി 8 വരെ നടക്കുന്ന ഫെസ്റ്റിൽ എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ രാത്രി 11 മണി വരെയാണ് പ്രവേശനം. ചെറുവത്തൂർ ഫെസ്റ്റിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം.

No comments