Breaking News

ചിറ്റാരിക്കാലിൽ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിൻ്റെ സംരക്ഷണത്തിനായി സഹായം തേടി നാട്ടുകാർ


ചിറ്റാരിക്കാൽ:  ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് മരിച്ച തൊഴിലാളിയായ യുവാവിന്റെ കുടുംബത്തെ സംരക്ഷിക്കാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം തെങ്ങു മുറിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ട് മരിച്ച ചട്ടമലയിലെ ആനിത്തോട്ടത്തിൽ 

ടോമിച്ചൻ്റെ കുടുംബത്തെ സഹായിക്കാനാണ് നാട്ടുകാർ സഹായം തേടുന്നത്.അപകടകരമായ നിലയിലുള്ള തെങ്ങുകളും മറ്റ് മരങ്ങളും മുറിച്ചുമാറ്റാൻ വൈദഗ്ദ്യം ഉള്ള ടോമിച്ചൻ മലയോരത്തെ തിരക്കുള്ള ഒരു മരംവെട്ട് തൊഴിലാളിയായിരുന്നു. കെട്ടിടങ്ങളോട് ചേർന്നുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ ആളുകൾ ഇയാളെയായിരുന്നു കൂടുതലായി ആശ്രയിച്ചിരുന്നത്.ഈ മാസം മൂന്നിന് ചിറ്റാരിക്കാലിൽ അതുപോലുള്ള ഒരു തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർക്കും പൊതുജനങ്ങൾക്കും എപ്പോഴും സഹായമായിരുന്ന ടോമിച്ചന്റെ വേർപാട് കുടുംബത്തിനും നാട്ടുകാർക്കും ഒരു പോലെ ആഘാതമായി. കുടുംബനാഥന്റെ അകാലത്തിലെ വേർപാടിൽ ഭാര്യയും 9ഉം, 6ഉം വയസുള്ള രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയ നിലയിലാണ്. മറ്റ് വരുമാന മാർഗങ്ങെളെന്നുമില്ല. ബാങ്ക് വായ്പയെടുത്ത് വീട് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഇവരുടെ മുന്നോട്ടുള്ള ജീവിത ചെലവും, ബാങ്ക് വായ്പ തിരിച്ചടവും എങ്ങനെ നടത്തുമെന്ന് അറിയാതെ കുഴങ്ങുകയാണ് കുടുംബം.ഈ സാഹചര്യത്തിലാണ് കുടുംബ സഹായ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്.ചട്ടമല സെന്റ് മേരീസ് പള്ളിയിൽ നടന്ന യോഗത്തിൽ ഈസ്റ്റ്  എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ ചെയർമാനും, ഫാദർ ജോസഫ് നൂറമ്മാക്കൽ രക്ഷാധികാരിയും,  സുധീപ് ജോസഫ് പൊടിമറ്റത്തിൽ കൺവീനറായും കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായം നൽകുന്നവർ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ കാനറ ബാങ്ക് ചിറ്റാരിക്കാൽ ബ്രാഞ്ചിൽ ഉള്ള അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. ഗൂഗിൾ പേ നമ്പർ: 9562724852, അക്കൗണ്ട് നമ്പർ: 110095244848, ഐ എഫ് എസ് സി- CNRB0000737

No comments