Breaking News

ചിറ്റാരിക്കാലിൽ സിപിഐഎം പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ: സിപിഐഎം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ നടന്ന പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ ടൗണിലേക്ക് തുറന്ന വാഹനത്തിൽ പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. മലയോരത്ത് സിപിഐഎമ്മിന്റെ കരുത്ത് തെളിയിക്കുന്നതായി പൊതുയോഗം.

കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും നിശിതമായി വിമർശിച്ച അദ്ദേഹം കോൺഗ്രസ്‌ ഡിഡിഎഫ് ലയന സമ്മേളനത്തെയും പരിഹസിച്ചു. "കെപിസിസി പ്രസിഡന്റ്‌  വേണ്ടിവന്നാൽ ആർഎസ്എസ്സിൽ പോകുമെന്ന് പറയുന്ന സമയം തന്നെ  ഡിഡിഎഫ് കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചതിനെയും അദ്ദേഹം പരിഹസിച്ചു.

യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം. വി ബാലകൃഷ്ണൻ, കെ. പി സതീഷ്ചന്ദ്രൻ, സാബു അബ്രഹാം, സി.ജെ സജിത്ത്,പി. കെ സുകുമാരൻ, ജോസ് പതാൽ, പി. ആർ ചാക്കോ പ്രസീത രാജൻ, പി. കെ മോഹനൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

No comments