Breaking News

കെഎസ്ടിഎയുടെ കുട്ടിക്കൊരു വീട്‌ ; നാടിന്റെ ആഘോഷമായി താക്കോൽ കൈമാറ്റം


അട്ടേങ്ങാനം : ബേളൂർ ഗവ യുപി സ്‌കൂൾ വിദ്യാർഥി കുറ്റിയോട്ടെ ഹരിന്ദനയ്ക്ക്‌ ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. ‘കുട്ടിക്കൊരു വീട്’പദ്ധതിയിൽ കെഎസ്ടിഎ ഹോസ്ദുർഗ് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എട്ടുലക്ഷംരൂപ ഉപയോഗിച്ച്‌ നിർമിച്ച വീടിന്റെ താക്കോൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി.
കേരളത്തിൽ വീടില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങൾക്ക് കൂടി വീട് നൽകുന്നതിനുള്ള പരിശ്രമത്തിലാണ് എൽഡിഎഫ് സർക്കാരെന്ന്‌ അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ സപ്ലിമെന്റ് പ്രകാശിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണൻ, ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, യു ഉണ്ണികൃഷ്ണൻ, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടിവംഗം എം മീനാകുമാരി, ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ, പ്രസിഡന്റ് എ ആർ വിജയകുമാർ, എൻ കെ ലസിത, കെ ഹരിദാസ്, കെ വി രാജേഷ്, എച്ച് നാഗേഷ്, വി കെ ഉണ്ണികൃഷ്ണൻ, പി മോഹനൻ, പി പി ബാബുരാജ് എന്നിവർ സംസാരിച്ചു.


No comments