Breaking News

ഇടത്തോട് മാണിയൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോത്സവം ജനുവരി 5 , 6 തീയതികളിൽ....


ഇടത്തോട് : മാണിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോൽസവം 2023 ജനവരി 5 വ്യാഴം 6 വെള്ളി ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: ആലംമ്പാടി പത്മനാഭ പട്ടേരി അവർകളുടെ മഹനീയ കാർമികത്വത്തിൽ നടത്തപ്പെടുന്നു. 5ാം തീയതി രാവിലെ 10 മണിക്ക് കലവറ നിറക്കൽ, ഉച്ചക്ക് 12 മണിക്ക്  ബാലകൃഷ്ണൻ പുത്തൂരിന്റെ ഭക്തി പ്രഭാഷണം

വൈകുന്നേരം 6 മണിക്ക് വിളക്ക് പൂജ, 6ാം തിയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം, 10 മണിക്ക് , പരപ്പ തത്ത്വമസി ഭജന സംഘം നയിക്കുന്ന ഭക്തിഗാനസുധ

ഉച്ചക്ക് 12 മണിക്ക് മഹാപൂജ ഉച്ചക്ക് ഒരുമണിക്ക് അന്നദാനം.വൈകുന്നേരം 7 മണിക്ക് മാണിയൂർ മഹാദേവ ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, തുടർന്ന് തിടമ്പ് നൃത്തത്തോടെ തിരുവാതിര മഹോത്സവം സമാപിക്കും.

No comments