Breaking News

2022ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന് പ്രാണവായു എന്ന കൃതിക്കാണ് അവാർഡ്


കാഞ്ഞങ്ങാട്: കാലത്തിന് മുമ്പേ സഞ്ചരിച്ച കഥാകാരൻ അംബികാസുതൻ മാങ്ങാടിൻ്റെ 'പ്രാണവായു ' എന്ന കൃതിക്ക് ഓടക്കുഴൽ അവാർഡ്. ഓക്സിജനുവേണ്ടി സിലിണ്ടറുകളുമായി നിര നിൽക്കുന്ന ഇന്ത്യൻ തെരുവുകളിൽ നിന്നും ലഭിച്ച കഥാതന്തുവിൽ നിന്നും ഈയിടെ പിറന്ന കഥയല്ല. ആറുവർഷം മുമ്പ് 2015 ജൂലൈ അഞ്ചിനു അംബികാസുതൻ മാങ്ങാട് എഴുതിയ ചെറുകഥയാണിത്.

ഓക്സിജൻ കിറ്റിനുവേണ്ടി എല്ലാ മനുഷ്യരും നിരനിൽക്കുന്ന കാലമാണ് കഥയുടേത്. അതിൽ വരുൺ അനീഷ ദമ്പതികൾ തീരാറായ ഓക്സിജൻ കിറ്റുകളെ കുറിച്ച് വച്ചുപുലർത്തുന്ന ആശങ്കയാണിത്. ഓക്സിജനുവേണ്ടി കുടുംബത്തിനകത്തുതന്നെ നടക്കുന്ന തെരഞ്ഞെടുപ്പു മത്സരത്തിൽ ആത്മഹത്യ കുടുംബപരമായ ബജറ്റ് തീരുമാനം പോലെ പ്രഖ്യപിക്കുന്നൊരു കാലമാണ് കഥാകൃത്ത് കാണുന്നത്.  2022 ലെ ഓടക്കുഴൽ അവാർഡ് പ്രാണവായുവിനെ തേടി എത്തി.

അധ്യാപനവും എഴുത്തും പരിസ്ഥിതി പ്രവർത്തനവും  അംബികാസുതൻ മാഷ് ചേർത്ത് നിർത്തി കൊണ്ടുപോയിരുന്നു. പടന്നക്കാട് നെഹ്റു കോളേജിൽ നിന്നും വിരമിച്ച ശേഷം എഴുത്തിനും യാത്രയ്ക്കും കൂടുതൽ സമയം മാറ്റിവെക്കുന്നുണ്ട് മാഷ്.

No comments