Breaking News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതായി പരാതി, യുവാവിനെതിരെ പോക്സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതായി പരാതി.കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17- കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

വീടിന് സമീപത്തെ 22 കാരനായ യുവാവിനെതിരെയാണ് പരാതി.2022 സെപ്റ്റംബര്‍ മാസത്തിലാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

 

No comments