Breaking News

''നിർമ്മാണ തൊഴിലാളി പെൻഷൻ 3000 രൂപയായി ഉയർത്തണം'' നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) എളേരി ഏരിയ സമ്മേളനം കൊന്നക്കാട് സമാപിച്ചു


വെള്ളരിക്കുണ്ട്: നിർമ്മാണ തൊഴിലാളി പെൻഷൻ 3000 രൂപയായി ഉയർത്തി പെൻഷനും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ പി എസ് ശശി നഗറിൽ ജില്ലാ പ്രസിഡന്റ് എം വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ദാമോദരൻ അധ്യക്ഷനായി. എ ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും, പി ആർ ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ദിനേശൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ടി പി തമ്പാൻ, കെ സി സാബു, പി വി തമ്പാൻ എന്നിവർ സംസാരിച്ചു. കെ മനോജ്  സ്വാഗതവും എൻ കെ കുമാരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ ദിനേശൻ (പ്രസിഡന്റ്), പി ആർ ഉണ്ണികൃഷ്ണൻ, കെ കെ രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), കെ ദാമോദരൻ (സെക്രട്ടറി), ജി സുരേഷ്, കെ സി ലിജുമോൻ(ജോയിന്റ് സെക്രട്ടറി), എൻ കെ കുമാരൻ (ട്രഷറർ).




No comments