Breaking News

തലപ്പാടി– ചെങ്കള റീച്ച്‌ 21 കിലോമീറ്റർ സർവീസ്‌ റോഡ്‌ പണി പൂർത്തിയാവുന്നു




കാസർകോട്‌ : ദേശീയപാതാ വികസനത്തിൽ തലപ്പാടി ചെങ്കള റീച്ചിൽ 21 കിലോമീറ്റർ സർവീസ്‌ റോഡ്‌ ഒരാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. 14 കിലോമീറ്റർ റോഡ്‌ ടാറിങ് കഴിഞ്ഞു. ഏഴുകിലോമീറ്ററിൽ ഒരാഴ്‌ചക്കകം ടാറിങ് നടക്കും.
ഗതാഗത തടസമില്ലാതെ ദേശീയപാത പ്രവൃത്തി നടത്താൻ പ്രധാനമാണ്‌ സർവീസ്‌ റോഡ്‌ നിർമാണം. ഇരുഭാഗത്തേക്കുമായി 66 കിലോമീറ്റർ റോഡാണ്‌ നിർമിക്കുക.
മൂന്നുവരിപ്പാത നിർമാണം 13 കിലോമീറ്റർ കഴിഞ്ഞു. മൂന്നുവരിയിൽ ഇരുഭാഗത്തേക്കുമായി 73 കിലോമീറ്റർ റോഡാണ്‌ നിർമിക്കുന്നത്‌. തലപ്പാടി, കുഞ്ചത്തൂർ ഭാഗങ്ങളിലാണ്‌ റോഡ്‌ പണി കൂടുതലും കഴിഞ്ഞത്‌.
റോഡിൽ സുപ്രധാനമായ ഓവുചാൽ നിർമാണം 46 കിലോമീറ്റർ പൂർത്തിയായി. 65 ശതമാനം. 78 കിലോമീറ്റർ ഓവുചാലാണ്‌ നിർമിക്കേണ്ടത്‌. സർവീസ്‌ റോഡിനോട്‌ ചേർന്നാണ്‌ ഓവുചാൽ. സംരക്ഷണഭിത്തി 56 കിലോമീറ്ററിൽ 50 ശതമാനം നിർമാണംകഴിഞ്ഞു.


No comments