Breaking News

വെള്ളരിക്കുണ്ട് കാരാട്ട് ഖനന പ്രദേശത്ത് വീണ്ടും സംഘർഷം

വെള്ളരിക്കുണ്ട്:  വെള്ളരിക്കുണ്ട് കാരാട്ട് ഖനന പ്രദേശത്ത് വീണ്ടും സംഘർഷം. മരുത്കുന്ന് ക്രഷറിലേക്ക് പോകുന്നതിന് ജില്ലാ പഞ്ചായത്ത് റോഡിലെ ഓവ്ചാൽ മൂടാനുള്ള ക്രഷർ കമ്പനി അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇഞ്ചങ്ങ്ഷൻ ഓർഡർ തരപ്പെടുത്തിയാണ് നിലവിൽ ക്രഷർ നിർമ്മാണ സാമഗ്രികൾ കടത്തിയതെന്നും, യഥാർത്ഥ സ്ഥലമുടമ ഇതിനെതിരെ കോടതിയിൽ പോകുകയും കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. സ്ഥലമുടമയുടെ അനുമതിയില്ലാതെ' നിർമ്മിച്ച റോഡ് തടസ്സപ്പെടുത്തിയതിനാൽ പുതിയ റോഡ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് നാട്ടുകാരും ക്വാറി സംഘവും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ അനുമതിയില്ലാതെ അപ്രോച്ച് റോഡ് നിർമ്മാണം സാധ്യമല്ല എന്നിരിക്കെ  ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭ്യമാക്കുന്നതുവരെ നിർത്തി വെക്കാൻ പ്രദേശവാസികളുടെയും സി പി ഐ എം പരപ്പ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും വെള്ളരിക്കുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു, എന്നാൽ ഇന്ന് വീണ്ടും വലിയ മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് ഓവുചാൽ നികത്തി റോഡുണ്ടാക്കാന്നുള്ള ശ്രമം നാട്ടുകാർ ശക്തമായി പ്രതിരോധിക്കുകയായിരുന്നു

No comments