Breaking News

നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി: രണ്ടാമതും കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്




കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു.ഈ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.


ഗോവിന്ദൻ കുട്ടിക്കെതിരായ ബലാത്സംഗ കേസിൽ ഗുരുതര ആരോപണവുമായി ആദ്യത്തെ കേസിലെ അതിജീവിത നേരത്തെ രംഗത്ത് എത്തിയിരുന്നു. കേസ് പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും യുവതി  പറഞ്ഞിരുന്നു.

No comments