Breaking News

കാഞ്ഞങ്ങാട് ജില്ലാശുപത്രി പരിസരം കയ്യടക്കി പട്ടികളും പൂച്ചകളും വിലസുന്നു; ഭയപ്പാടോടെ രോഗികളും ജീവനക്കാരും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് കേരളാ കോൺഗ്രസ് (ബി)


കാഞ്ഞങ്ങാട്: നിത്യേന നൂറുകണക്കിന് സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന കാഞ്ഞങ്ങാട് തോയമ്മൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രസവ വാർഡും രക്തബാങ്ക് പ്രവർത്തിക്കുന്ന ഭാഗത്തും രാത്രി കാലത്ത് പട്ടികളും പൂച്ചകളും സ്വൗര്യവിഹാരം നടത്തുകയാണ്. രക്ത ബാങ്കിലേക്ക് രാത്രിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ പോയാൽ സാധിക്കാത്ത നിലയാണ്, രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ ഭയപ്പാടോടെയാണ് ഇതിനുള്ളിൽ സഞ്ചരിക്കുന്നത്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം, അഗസ്ത്യൻ നടക്കൽ, ജീഷ് വി, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, സിദ്ദിഖ് കൊടിയമ്മ, എസ് പവിത്രൻ, ഇ വേണുഗോപാലൻ നായർ , പ്രസാദ് എ വി എന്നിവർ പ്രസംഗിച്ചു.

No comments