Breaking News

ജില്ലാ വ്യവസായ പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തൊഴിൽമേള 23ന്‌ കാസർകോട്‌ ഗവ. ഐടിഐയിൽ നടക്കും


കാസർകോട്‌ : ജില്ലാ വ്യവസായ പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തൊഴിൽമേള 23ന്‌ കാസർകോട്‌ ഗവ. ഐടിഐയിൽ സംഘടിപ്പിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുക എന്ന സംസഥാന സർക്കാരിന്റെ പദ്ധതിയിൽ പെടുത്തിയാണ്‌ മേള.
ജില്ലയിലെ ഒമ്പത്‌ ഗവ. ഐടിഐയടക്കം 15 ഐടിഐകളിൽ നിന്നും വർഷം 1200-ഓളം ട്രെയിനികൾ പുറത്തിറങ്ങുന്നുണ്ട്‌. ഇവരെ ഉദ്ദേശിച്ചാണ്‌ പ്രധാനമായും മേള. എൽ ആൻഡ്‌ ടി, ബ്രിറ്റ്‌കോ, ശ്രീനിവാസ്‌ ടെക്‌നോളജി തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പടെ അറുപതോളം തൊഴിൽദായകർ മേളക്കെത്തും.
ഉദ്യോഗാർത്ഥികൾ ഡിഡബ്ല്യൂഎംഎസ്‌ ആപ്‌ വഴിയോ www.knowledgermission.kerala.gov.in എന്ന വെബ്സൈറ്റിലൂടെയൊ രജിസ്റ്റർ ചെയ്യണം. 23ന്‌ രാവിലെ ഒമ്പതിന്‌ സ്‌പോപട്ട്‌ രജിസ്‌ട്രേഷനുമുണ്ടാകും. വാർതതാസമ്മേളനത്തിൽ കാസർകോട് ഐടിഐ പ്രിൻസിപ്പൽ ജി മധുസൂദനൻ, കയ്യൂർ ഐടിഐ പ്രിൻസിപ്പൽ ജി ഷൈൻ കുമാർ, മടിക്കൈ ഐടിഐ പ്രിൻസിപ്പൽ ടി പി മധു, എം ആർ ദിനിൽകുമാർ, കെ ജ്യോതി, എന്നിവർ പങ്കെടുത്തു.


No comments