Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി പുസ്തകോത്സവം ജനുവരി 24, 25 തിയതികളിൽ..


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സെന്റ് ജഡ്‌സ് ഹയർ സെക്കന്ററി സ്കൂൾ 40 വാർഷിക (റൂബി ജൂബിലി) ആഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി പുസ്തകോത്സവം പ്രദർശനവും വില്പനയും ജനുവരി 24, 25 തിയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ മാനേജർ റവ ഫാദർ  ഡോ: ജോൺസൺ അന്ത്യംകുളം പുസ്തകോത്സവം ഉത്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റ്‌ രാജൻ കാരാട്ട് അധ്യക്ഷത വഹിക്കും. പുസ്തകോത്സവത്തിൽ എല്ലാവർക്കും പങ്കെടുക്കാമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.

No comments