Breaking News

കൊന്നക്കാട് ബസ്റ്റാൻഡിൽ ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കാൻ ഒപ്പ് ശേഖരണവുമായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്


കൊന്നക്കാട് : അനുദിനം വികസിക്കുന്ന കൊന്നക്കാട് ടൗണിൽ സ്ഥിതി ചെയ്യുന്ന ബസ്റ്റാന്റിൽ ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് ന്റെ നേതൃത്വത്തിൽ കാസറഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താണ് നിവേദനം നൽകും. ഇതിന്റെ ഭാഗമായി പൊതു ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി. നൂറിൽ അധികം ആളുകൾ ഒപ്പിട്ട നിവേദനമാണ് എം പി ക്ക് കൈമാറുന്നത്.ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കുന്നത് ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടാകുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം തടയാനും കഴിയുമെന്ന അഭിപ്രായം പൊതു ജനങ്ങൾക്കിടയിൽ ശക്തമാണ്.കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, വിൻസെന്റ് കുന്നോല,ജിന്റോ മുറിഞ്ഞ കല്ലേൽ,എൻ ടി മാത്യു എന്നിവർ നേതൃത്വം നൽകി.

No comments