Breaking News

മലയോരഹൈവേ പണി പൂർത്തീകരിക്കാൻ പ്രതിപക്ഷ നേതാവിന് നിവേദനവുമായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്




മാലോം  :ആരോഗ്യ മേഖലയിൽ കാസറഗോഡ് ജില്ലയോടുള്ള അവഗണനക്ക് എതിരെ കാസറഗോഡ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ഡിഎംഒ ഓഫീസ് മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉത്ഘാടനം ചെയ്തു.മലയോരത്തെ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന മലയോര ഹൈവേയുടെ പണി പൂർത്തി ആക്കാതെയുള്ള ജന ദ്രോഹ നടപടിക്ക് എതിരെ  ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് ന്റെ നേതൃത്വത്തിൽ  പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചു.മലയോര ഹൈവേ കടന്നു പോകുന്ന ചെറുപുഴ കോളിച്ചാൽ റീച്ചിലെ കാറ്റാo കവല, മരുതോം പ്രദേശത്ത് വലിയ വശങ്ങൾക്ക് യാത്രപോലും സാധ്യമല്ലാത്ത രീതിയിൽ റോഡ് തകർന്നു കിടക്കുന്നതിനാൽ കോടികൾ മുടക്കി നിർമ്മിച്ച മലയോര ഹൈവേ ഫലത്തിൽ ഉപയോഗ ശൂന്യമാണ്.വകുപ്പ്കളുടെ ഏകോപനമില്ലായ്‌മ യും, വനത്തിൽ കൂടി കടന്നു പോകുന്ന റോഡ് ന്റെ മുന്നോട്ട് ഉള്ള പ്രവർത്തനങ്ങൾക്ക് തടസ്സം ആകുന്നുണ്ട്. കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ക്ക് നിവേദനം  സമർപ്പിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ,ബളാൽ ഗ്രാമ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, യൂത്ത് കോൺഗ്രസ്‌ നേതാവ് വിൻസെന്റ് കുന്നോല എന്നിവർ ഒപ്പമുണ്ടായിരുന്നു.

No comments