ആരോഗ്യ മന്ത്രി കാസർകോട്ടുകാരെ കബളിപ്പിക്കുന്നു; പ്രതിപക്ഷ നേതാവ്
കേരളത്തിലെ ആരോഗ്യ മന്ത്രി കാസര്‍കോട് ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ഡി.എം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂളിയങ്കാല്‍ കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. അമ്മയും കുഞ്ഞും ആശുപത്രിയുടെ കാര്യത്തില്‍ ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറഞ്ഞ് മടങ്ങുകയാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
No comments