Breaking News

കനകപ്പള്ളിയിലെ രാജീവൻ്റെ കുടുംബം ഇനി വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് ഒരുക്കിയ സ്നേഹവീടിൻ്റെ തണലിൽ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് കനകപ്പള്ളിതട്ടിലെ രാജീവനും കുടുംബത്തിനും വേണ്ടി നിർമ്മിച്ച സ്നേഹ വീടിൻറെ താക്കോൽ കൈമാറി. ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ പി സുധീറിൽ നിന്നും രാജീവൻ റെ ഭാര്യ സുശീല താക്കോൽ ഏറ്റുവാങ്ങി വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് പ്രസിഡൻറ് മധുസൂദനൻ കൊടിയൻ കുണ്ടിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട്  ടൈറ്റസ് തോമസ് , ഡോക്ടർ ശശിരേഖ ,വി ശ്രീജിത്ത് ,പി കെ ജോസഫ് , സാബു കാഞ്ഞമല ,സാബു കോനാട്ട് ,സണ്ണി ജോർജ് മുത്തോലി, ഒ.ജി ഇമ്മാനുവൽ എന്നിവർ സംസാരിച്ചു

No comments