മഞ്ചേശ്വരം കോഴക്കേസ് കെട്ടിച്ചമച്ചത്, പിന്നിൽ മുഖ്യമന്ത്രി പിണറായി; കെ. സുരേന്ദ്രൻ
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീര്‍ക്കാനുണ്ടാക്കിയ കള്ളക്കേസാണിത്. കെ. സുന്ദര സ്വമേധയാണ് പത്രിക പിന്‍വലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ കലോത്സവത്തില്‍ യക്ഷഗാന ഇനത്തെ അപമാനിക്കുകയാണ് ചെയ്തത്. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുണ്ടായ പ്രശ്‌നത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോ, വകുപ്പോ തയ്യാറാകുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും യക്ഷഗാന കലാകാരന്മാരെ അപമാനിക്കുകയും ചെയ്യുകയാണ്. സ്വാഗതഗാന പ്രശ്‌നം അന്വേഷിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇതും അന്വേഷിക്കണം. അടുത്ത വര്‍ഷം കലോത്സവത്തില്‍ ബീഫ് വിളമ്പുന്നുണ്ടെങ്കില്‍ പോര്‍ക്കും വിളമ്പണമെന്നും അദ്ദേഹം കാസര്‍ഗോഡ് പറഞ്ഞു.
No comments