Breaking News

മാലോം പുഞ്ചയിൽ തേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് വിദ്യാർഥിക്ക് ഗുരുതര പരിക്ക് തേനീച്ചയുടെ അക്രമത്തിൽ ഒരു വയസുള്ള ആടും ചത്തു

വെള്ളരിക്കുണ്ട്: മാലോം പുഞ്ചയിൽ തേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഒരു വയസുള്ള ആടും ചത്തു. പുഞ്ചയിലെ വിമുക്തഭടൻ ചേരിയിൽ സെബാസ്റ്റ്യൻ്റെയും, വത്സമ്മയുടെയും മകനും, ചെറുപുഴ നവജ്യോതി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയുമായ ആഷിഷ് (21) ന് ആണ് ഗുരുതരമായി കുത്തേറ്റത്. ആഷിഷിനെ ആദ്യം മാലോത്തെ സ്വകാര്യാശുപത്രിയിലും, തുടർന്ന് ചെറുപുഴ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആഷിഷിൻ്റെ സഹോദരിയും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പറ്റിലെ സ്റ്റാഫ് നഴ്സുമായ മെർലിനും കുത്തേറ്റു. ഇവർ മാലോത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. സെബാസ്റ്റ്യൻ്റെ സഹോദരൻ ചേരിയിൽ തങ്കച്ചൻ്റെ ഒരു വയസ്സ് പ്രായമായ ആട് തേനീച്ചക്കൂട്ടങ്ങളുടെ ആക്രമണത്തിൽ ചാവുകയും ചെയ്തു. സംഭവവുമായി ബദ്ധപ്പെട്ട് വനം വകുപ്പിന് പരാതിനൽകിയിട്ടുണ്ട്. 

No comments