Breaking News

ഡിവൈഎഫ് ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊന്നക്കാട് "ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ" പ്രദർശിപ്പിച്ചു




കാസർകോട്‌ : ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ തെരുവുകൾ ഏറ്റെടുത്തു. നിരോധിച്ചാലും അടിച്ചമർത്തിയാലും സത്യം ജനങ്ങളറിയുമെന്ന പ്രഖ്യാപനത്തോടെ ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചു.
വലിയ സ്‌ക്രീനിലായിരുന്നു മിക്കയിടത്തും പ്രദർശനം. കാസർകോട്ട്‌ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. സുനിൽ, സുഭാഷ്‌ പാടി എന്നിവർ സംസാരിച്ചു.


ഡിവൈഎഫ് ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊന്നക്കാട്
"ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ" പ്രദർശിപ്പിച്ചു കർഷക സംഘം എളേരി ഏരിയ സെക്രട്ടറി ടി.പി. തമ്പാൻ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ്‌ പ്രസാദ്.എം.എൻ അധ്യക്ഷനായി, ബ്ലോക്ക് ട്രഷറർ സജിൻ രാജ്, മനോജ് എന്നിവർ സംസാരിച്ചു മേഖല സെക്രട്ടറി ശ്രീജിത്ത് കൊന്നക്കാട് സ്വാഗതം പറഞ്ഞു


കുമ്പളയിൽ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. നസ്രുദ്ദീൻ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ദീപേഷ്, എം വി രതീഷ്‌ എന്നിവർ സംസാരിച്ചു. ചെറുവത്തൂരിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്‌ രവീന്ദ്രൻ, റിജിൻ എന്നിവർ സംസാരിച്ചു.
ചട്ടഞ്ചാലിൽ സി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂരിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ വി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ കനേഷ്, ശരത്ത് എന്നിവർ സംസാരിച്ചു. കൊന്നക്കാട്‌ എം എൻ പ്രസാദ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. വി ഗിനീഷ്, വിപിൻ എന്നിവർ സംസാരിച്ചു. പൂടംകല്ലിൽ സി ആർ അനൂപും ഹൊസങ്കടിയിൽ ഹാരിസും ഉദ്ഘാടനം ചെയ്തു.



No comments