Breaking News

മുടന്തേൻപാറ മൂത്തപ്പൻ മഠപ്പുരയുടെ പാദുകം വെക്കൽ ചടങ്ങ് ഭക്തി നിർഭരമായി ശിൽപി സന്തോഷ്‌ മണിയാണി കാർമികത്വം വഹിച്ചു


പുങ്ങംചാൽ : ധനു മാസത്തിലെ രോഹിണി നാളിൽ നടന്ന മുടന്തേൻ പാറ മൂത്തപ്പൻ മഠപ്പുര യുടെ  പാദുകം വെക്കൽ ചടങ്ങ് ഭക്തി നിർഭരമായി മാറി.

ധനു മാസത്തിലെ രോഹിണി നാളായ ബുധനാഴ്ച രാവിലെ  9.40 മുതൽ 10.40 വരെയുള്ള ശുഭ മുഹൂർതത്തിലാണ്  ശിൽപി  സന്തോഷ്‌ മണിയാണിയുടെ കാർമികത്വത്തിൽ പാദുകം വെക്കൽ ചടങ്ങ് നടന്നത്.

രാവിലെ കെ. പി. രാഘവൻ മടയന്റെ കാർമികത്വത്തിൽ നടന്ന പയംകുറ്റിക്ക് ശേഷം മടപ്പുരനിർമ്മിക്കുന്ന സ്ഥാനത്ത്‌ നാട്ടുകാരുടെ കൂട്ടപ്രാർത്ഥനക്ക് ശേഷമാണ് പവിത്ര മായപാദുകം വെക്കൽ ചടങ്ങ് നടന്നത്.

കൈകളാൽ ചെത്തി മിനുക്കിയ ചെങ്കല്ല് ചെത്തിയും തുളസിയും ചേർത്ത് പിടിച്ച് ശിൽപ്പി വെള്ളം തെളിച്ചുശുദ്ധി വരുത്തിയ ശേഷമാണ് സ്വർണ്ണം വെച്ച് ഭൂമിയിൽ വെച്ചത്. മടപ്പുര പുനരുദാരണത്തിന്റെ ഭാഗമായി നടന്ന പാദുകം വെക്കൽ ചടങ്ങ് കാണു വാൻ എത്തിയ നാട്ടു കാർ അരിയും പൂവും എറിഞ്ഞുഅതിൽ ഭാഗവാക്കായി.

മടപ്പുര പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഫണ്ട് സ്വരൂപിക്കുന്നതിനായി തയ്യാറാക്കിയ സമ്മാനകൂപ്പൺ പ്രസിഡന്റ് ടി. എസ്. ബാബുവിൽ നിന്നും ഏറ്റുവാങ്ങി  ചെയർ മാൻ പുഴക്കര കുഞ്ഞിക്കണ്ണൻ ഉത്ഘാടനം ചെയ്തു.

ജോഷി ആലുങ്കൽ... മധു കനിക്കര. ടി. എസ്. സുനിൽ കുമാർ. രഘു. വി. ജി. ആർ.കെ. നിഷാന്ത്. ശാന്തമ്മ.. സരസ്വമ്മ. ശോഭ എന്നിവർ പങ്കെടുത്തു...

No comments